അടൂർ: പൊലീസ് ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഡിവൈഎസ്പിക്കും ഡ്രൈവർക്കും പരുക്ക്. ഇന്ന് രാവിലെ 9.30 ന് നെല്ലിമുകളിൽ ജംക്ഷന് സമീപമായിരുന്നു അപകടം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ്, ഡ്രൈവർ നൗഷാദ് എന്നിവർക്കാണ് പരുക്കേറ്റത്.
ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്ന കന്യാസ്ത്രീകൾക്കും പരുക്കേറ്റു. എല്ലാവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കന്യാസ്ത്രീകൾ. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും റോഡിന് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. പൊലീസ് ജീപ്പിന്റെ മുൻ വശം പൂർണമായും തകർന്നു. അടൂർ പൊലീസ് സ്ഥലത്തെത്തി