Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഈറ്റ് റൈറ്റ്...

ഈറ്റ് റൈറ്റ് കേരള: ദ്വിദിന ബോധവൽക്കരണ പരിപാടികൾക്ക് നാളെ തുടക്കം

ആലപ്പുഴ: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഈറ്റ് റൈറ്റ് കേരള’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ മാർച്ച് 11, 12 തീയതികളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷന് സമീപമുള്ള ആനത്തലവട്ടം ആനന്ദൻ സ്മാരക ഹാളിൽ നാളെ രാവിലെ 11-ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയാകും.

ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണശീലങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പരിപാടികൾ, ഭക്ഷ്യസുരക്ഷാ സെമിനാറുകൾ, മില്ലറ്റ് മേള എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ഉദ്ഘാടന ദിവസം ‘ആരോഗ്യകരമായ ജീവിതശൈലി ഭക്ഷണക്രമത്തിലൂടെ’ എന്ന വിഷയത്തിൽ ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ സെമിനാർ നയിക്കും. മാർച്ച് 12-ന്  രാവിലെ 10:30-ന് ‘ഭക്ഷണവും ഭക്ഷ്യസുരക്ഷയും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടക്കും.

സംസ്ഥാനത്ത് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ ജീവിതശൈലി രോഗങ്ങൾ തടയുക എന്നിവയാണ് ഈറ്റ് റൈറ്റ് കേരള പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രാദേശിക അവധി

പത്തനംതിട്ട : ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍, തെങ്ങുംകാവ് ഗവ.എല്‍.പി.എസ്, പൂവന്‍പാറ 77-ാം നമ്പര്‍ അങ്കണവാടി, വെള്ളപ്പാറ അമൃത എല്‍.പി.എസ്,...

പെരുനാട് പുതുക്കടക്ക് സമീപം  കടുവ ആക്രമണം:  നാട്ടുകാർ ആശങ്കയിൽ

പത്തനംതിട്ട: പെരുനാട് പുതുക്കടക്ക് സമീപം  വീണ്ടും കടുവ ആക്രമണം. നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ തിങ്കൾ രാത്രി പുതുക്കട പെരുമൺ കോളനിയുടെ അടിവരത്ത് പശുകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. കഴിഞ്ഞ ദിവസം രാത്രി 9...
- Advertisment -

Most Popular

- Advertisement -