Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസൈനീക വിമാനാപകടത്തിൽ...

സൈനീക വിമാനാപകടത്തിൽ മരിച്ച ഇലന്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിൽ

പത്തനംതിട്ട : വർഷങ്ങൾക്ക് മുമ്പ്  ഹിമാചൽ പ്രദേശിലെ കുളുവിൽ മഞ്ഞുമലയിൽ സൈനീക വിമാനാപകടത്തിൽ മരിച്ച ഇലന്തൂർ ഈസ്റ്റ് ഒടാലിൽ തോമസ് ചെറിയാൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ബന്ധുക്കൾ. വിമാനാപകടത്തെ തുടർന്ന് കാണാതാകുമ്പോൾ തോമസ് ചെറിയാന്  22 വയസായിരുന്നു  .കരസേനയിൽ ക്രാഫ്റ്റ്സ്മാനായിരുന്നു.

56 വർഷങ്ങൾക്ക് ശേഷമാണ് മൃതദേഹം വീണ്ടെടുക്കുന്നത്. തോമസ് ചെറിയാൻ്റെതടക്കം 4 മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്.

1968 ഫെബ്രുവരി 7 ന് ഉണ്ടായ വിമാനാപകടത്തിൽ മരിച്ച 4  സൈനികരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്. 102 യാത്രക്കാരുമായി ചണ്ഡീഗഡിൽ നിന്നും ലേയിലെക്ക് പോയ ഇന്ത്യൻ എയർഫോഴ്സിൻ്റെ എ എൻ – 12 ഇരട്ട എഞ്ചിൻ വിമാനമാണ് ഹിമാചൽ പ്രദേശിലെ കുളുവിൽ റോഹ്താങ് ചുരത്തിന് മുകളിൽ വച്ച് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ച നിരവധി സൈനികരുടെ മൃതദേഹങ്ങൾ കണ്ടു കിട്ടിയിരുന്നില്ല. പിന്നീട് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഏ ബി വാജ്പെയി പ്രധാനമന്ത്രിയായിരിക്ക ഈ അപകടത്തിൽ പെട്ട സൈനികർക്കായി തിരച്ചിൽ പുനരാരംഭിച്ചിരുന്നു.
   
56 വർഷക്കാലം തങ്ങളുടെ ജേഷ്ഠ പിതാവിൻ്റെ തടക്കം കാണാതായവർക്കായി തിരച്ചിൽ നടത്തിയ സൈന്യത്തോടും സർക്കാരിനോടും ഏറെ കടപ്പാടുണ്ടെന്ന് തോമസ് ചെറിയാൻ്റെ ജ്യേഷ്ഠ സഹോദരപുത്രനായ ഷൈജു കെ. മാത്യു പറഞ്ഞു. സൈന്യത്തിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയാൽ ഇലന്തൂർ കാരൂർ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
    
നാല് മൃതദേഹങ്ങൾ കണ്ടെത്തിയതിൽ മൽഖാൻ സിങ്, ശിപായി നാരായൺ സിങ്, ക്രാഫ്റ്റ്സ്മാൻ തോമസ് ചെറിയാൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത ഒരു മൃതദേഹം റാന്നി കാട്ടുർ സ്വദേശിയായ സൈനികൻ്റെതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍ വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു....

ഓപ്പറേഷന്‍ നുംകൂർ : പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്

കൊച്ചി : ആഡംബര കാറുകള്‍ ഭൂട്ടാന്‍ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്. രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ നുംകൂറിന്റെ ഭാ​ഗമായാണ് റെയ്ഡ്...
- Advertisment -

Most Popular

- Advertisement -