Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsഫ്രണ്ട്സ്, അക്ഷയ...

ഫ്രണ്ട്സ്, അക്ഷയ കേന്ദ്രം എന്നിവിടങ്ങൾ വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ല

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതിബിൽ തുക കെ എസ് ഇ ബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി.

നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 22-07-2024 Win Win W-779

1st Prize Rs.7,500,000/- (75 Lakhs) WW 930353 (IRINJALAKKUDA) Consolation Prize Rs.8,000/- WN 930353 WO 930353 WP 930353 WR 930353 WS  930353 WT 930353 WU 930353 WV 930353 WX 930353...

മല്ലപ്പള്ളി-  ചേലക്കൊമ്പ് റോഡ് : സര്‍വേ അന്തിമഘട്ടത്തില്‍

തിരുവല്ല : മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് നിര്‍മാണത്തിനായി മല്ലപ്പള്ളി വില്ലേജിലെ സര്‍വേ നടപടി വേഗത്തിലാക്കാന്‍ മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ല ആസൂത്രണസമിതി  സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  ജില്ല...
- Advertisment -

Most Popular

- Advertisement -