കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. വനപാലകരും നാട്ടുകാരും പോലീസും ചേർന്ന് കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.വ്യാഴാഴ്ച രാത്രിയാണ് ആന കിണറ്റിൽ വീണത്.
കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ ചതുരാകൃതിയിലുള്ള കിണറ്റിലാണ് കാട്ടാന വീണത്.കിണറിന് അധികം ആഴമില്ല.ജനവാസമേഖലയായതിനാൽ ആനയെ മയക്കുവെടി വെച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.