തിരുവനന്തപുരം: യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി കെഎസ്ആർടിസിയും സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും നിംസ് മെഡിസിറ്റിയും സംയുക്തമായി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു.
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നാളെ രാവിലെ 11 ന് ഉദ്ഘാടനം നിർവഹിക്കും. സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ, കേരള പ്രസിഡന്റ് ഡോ. ഷിജു സ്റ്റാൻലി അദ്ധ്യക്ഷത വഹിക്കും. നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിലേക്കായി കെഎസ്ആർടിസി ചീഫ് ഓഫീസ് നിർദ്ദേശപ്രകാരം തലശ്ശേരി യൂണിറ്റ് നിർമ്മിച്ച ഡബിൾ ബെൽ’ എന്ന ഹ്രസ്വചിത്രത്തിന്റെ റിലീസിംഗും, പിന്നണിയിൽ പ്രവർത്തിച്ചക്ക് പുരസ്കാരം നൽകി ആദരിക്കും.