Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduവയനാട് തുരങ്കപാതയ്ക്കു...

വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

കോഴിക്കോട് : വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു .25 വ്യവസ്ഥകളോടെയാണ് അനുമതി.മല തുരക്കുമ്പോൾ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം. കനത്ത മഴ ഉണ്ടായാൽ മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങൾ രണ്ടു ജില്ലകളിലും വേണം.മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്‌കെയില്‍ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക.അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക തുടങ്ങിയ നിബന്ധനകളാണ് നിശ്ചയിച്ചിരിക്കുന്നത്.മാര്‍ച്ച് ഒന്നിന് ചേര്‍ന്ന യോഗത്തില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിക്ക് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രി സെഷ്യല്‍സ്

പത്തനംതിട്ട: ഈ മാസം 10 വരെ പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രി സെഷ്യല്‍സ് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെഷ്യല്‍സ്...

തിരിച്ചടി നൽകി ഇന്ത്യ : ഓപ്പറേഷൻ സിന്ദൂർ : 12 ഭീകരർ കൊല്ലപ്പെട്ടെന്ന് വിവരം

ന്യൂഡൽഹി : പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകി. ഇന്നു പുലർച്ചെ 1.44 നാണ് സംഭവം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ 100...
- Advertisment -

Most Popular

- Advertisement -