എറണാകുളം : എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു .ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബനാറസ് റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രധാന പരിപാടിയിൽ പ്രധാനമന്ത്രി നാല് വന്ദേ ഭാരത് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു .എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ബനാറസ് – ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ്, ലഖ്‌നൗ ജംഗ്ഷൻ – സഹാറൻപൂർ വന്ദേ ഭാരത് എക്സ്പ്രസ്, ഫിറോസ്പൂർ കാന്റ് – ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്
എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 08.50 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.50 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തിച്ചേരും.






