Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമലഞ്ചരക്ക് വ്യാപാരിയുടെ ...

മലഞ്ചരക്ക് വ്യാപാരിയുടെ  മാല കവർന്ന പ്രതിയെ ഏറ്റുമാനൂർ പോലീസ് പിടികൂടി

കോട്ടയം: ഏറ്റുമാനൂരിൽ മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടര പവനോളം വരുന്ന മാല കവർന്ന പ്രതിയെ  ഏറ്റുമാനൂർ പോലീസ് പിടികൂടി. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം, ജീവൻ വില്ലയിൽ ജിൻസ് തോമസ് (21)  ആണ് അറസ്റ്റിലായത്. ഈ മാസം 24-ന് പകൽ 1.30 ന് അതിരമ്പുഴ   കുരിശുപളളിക്ക് സമീപമുളള മലഞ്ചരക്ക് കടയിൽ പ്രതി അതിക്രമിച്ച്  80 വയസ്സുള്ള കടയുടമയുടെ  കൈവശം സൂക്ഷിച്ചിരുന്ന ഏകദേശം  250000/- രൂപയോളം വില വരുന്നതുമായ സ്വർണ്ണമാല കവർച്ച ചെയ്യുകയായിരുന്നു.

വ്യാപാരിയുടെ   അടുത്ത് സാധനങ്ങൾ വാങ്ങാൻ വന്ന ആളെന്ന വ്യാജേന  അടുത്ത് ഇടപഴകി സൗഹൃദം സ്ഥാപിച്ചതിനു ശേഷം കടയുടമയുടെ  കഴുത്തിൽ കിടന്ന മാല കണ്ട് ഇതു പോലെ ഒരെണ്ണം അമ്മയ്ക്ക്  വാങ്ങി കൊടുക്കണം എന്ന് പറഞ്ഞ്  മാല കാണാനായി ഊരി വാങ്ങി. ശേഷം കടയുടമ മറ്റെന്തോ സാധനം  എടുക്കാൻ തിരിഞ്ഞ സമയം പ്രതി  മാലയുമായി സ്കൂട്ടറിൽ  കടന്നു കളയുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയും  ഇന്ന്  ഹരിപ്പാട്ട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യ്തു.സബ് ഇൻസ്പെക്ടർ അഖിൽ ദേവ്, എസ് സി പി ഒ ജോമി,  സി പി ഒ മാരായ സാബു, അനീഷ് വി കെ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലയിൽ സൈബർ തട്ടിപ്പുകൾ കൂടുന്നു; സ്വയം ജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: സംസ്ഥാനത്തും ജില്ലയിലും സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത എല്ലാവരും പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറഞ്ഞു. കഴിഞ്ഞവർഷം 94 സൈബർ കേസുകൾ രജിസ്റ്റർ...

ലഹരി വിരുദ്ധ സെമിനാർ 

അടൂർ : കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ് 10-ന് ഉച്ചക്ക് ശേഷം 3.30 ന് "ലഹരിക്കൂട്ട്, മരണക്കൂട്ട്" - ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു. സംസ്ഥാന ലൈബ്രറി...
- Advertisment -

Most Popular

- Advertisement -