Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsഈഴവ സമുദായം...

ഈഴവ സമുദായം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണം:  പി. എസ്. വിജയൻ

പത്തനംതിട്ട : ഈഴവ സമുദായം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണമെന്ന് എസ് എൻ ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി പി. എസ്. വിജയൻ. ഇലന്തൂർ ഈസ്റ്റിൽ, കോഴഞ്ചേരി എസ് എൻ ഡി പി യൂണിയന്  പുതിയതായി അനുവദിച്ച 6479ാം നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനപ്പെരുപ്പം വർധിക്കുന്നതിന് നിയന്ത്രണം വേണം എന്ന് ഇന്ദിരാ ഗാന്ധി ആഹ്വാനം ചെയ്തപ്പോൾ രാജ്യസ്നേഹികളായ ഈഴവ യുവാക്കൾ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് പോയി ബക്കറ്റുമായി തിരിച്ചുവന്നു. ഒരു വിഭാഗം ഇതൊന്നും ചെവിക്കൊള്ളാതെ നിരവധി വിവാഹങ്ങളും അതിൽ നിരവധി കുട്ടികളുമായി ജനസംഖ്യ വർധിപ്പിക്കുമ്പോൾ ഈഴവർ നാം രണ്ട് നമുക്ക് രണ്ട് എന്നുപറഞ്ഞ് നാം രണ്ട് നമുക്ക് ഒന്ന് എന്ന അവസ്ഥയിൽ നിൽക്കുന്നു.

സ്വന്തം കുടുംബത്തേക്കാളേറെ രാജ്യത്തെ സ്നേഹിക്കുന്നവരാണ് ഈഴവർ. ഇന്ന് രാജ്യത്തിൻ്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരിലേറെയും ഈഴവരാണ്. അങ്ങനെയുള്ള ഈഴവ സമുദായത്തിൻ്റെ ജനസംഖ്യ കുറഞ്ഞാൽ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. അതുകൊണ്ട്  മാതാപിതാക്കൾ യുവാക്കളോട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ഉപദേശിക്കണമെന്നും പി. എസ്. വിജയൻ പറഞ്ഞു.

കോഴഞ്ചേരി എസ് എൻ ഡി പി യൂണിയൻ കൗൺസിലർ പ്രേംകുമാർ മുളമൂട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കോഴഞ്ചേരി എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റ് മോഹൻ ബാബു പുതിയ ശാഖാ യോഗത്തിന് അധികാരപത്രം കൈമാറി. എസ് എൻ ഡി പി യോഗം ഇൻസ്പക്ടിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ  മുഖ്യ പ്രഭാഷണം നടത്തി. വിജയൻ കക്കാട്ടിൽ, എം ബി സത്യൻ, പി. ആർ.രാകേഷ്  തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കോട്ടയം : ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബി.വോക്/ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ...

കൂൺ പരിശീലനം നടന്നു

പത്തനംതിട്ട : ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം കൂൺ പരിശീലനം ഇടപ്പരിയാരം നളന്ദ മന്ദിറിൽ നടന്നു.റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ഷൈനി കെ.പൊന്നൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ആർ.പി.എസ്.പ്രസിഡൻറ് കെ.ജി. റെജി അദ്ധ്യക്ഷത...
- Advertisment -

Most Popular

- Advertisement -