Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഎമിഗ്രേഷൻ ഇന്റലിജൻസ്...

എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ പത്തനംതിട്ട സ്വദേശിനി മേഘ(25) ചാക്ക റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ​ദുരൂഹതയെന്ന് കുടുംബം .ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നൽകി. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും മകളാണ് മേഘ.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസാണ് ഇടിച്ചത്.ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടന്ന യുവതി ട്രെയിൻ അടുത്തെത്തിയപ്പോൾ ട്രാക്കിന് കുറുകെ കിടക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. യുവതി ആരാേടാണ് സംസാരിച്ചതെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കക്കി – ആനത്തോട് ഡാമിന്റെ ഷട്ടര്‍ തുറക്കും

പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന്  കക്കി - ആനത്തോട് ഡാമിന്റെ സംഭരണിയിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാൽ സംഭരണിയിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 976 മീറ്റര്‍ കടന്ന സാഹചര്യത്തില്‍ ഇന്ന്  ഉച്ചയ്ക്ക് 12...

സംസ്ഥാനത്ത് കനത്ത മഴ സാധ്യത : 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം :  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -