കോഴഞ്ചേരി : കേരളാ കർഷക സംഘം കിടങ്ങന്നൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വല്ലനയിൽ ഓണ വിപണി ആരംഭിച്ചു. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ ഓമല്ലൂർ ശങ്കരൻ ഉദഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ ആർ അജയകുമാർ ആദ്യവില്പന നടത്തി.ജൈവ കൃഷിയിലൂടെ വിളയിച്ച നാടൻ കാർഷിക ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭിക്കും. ഉത്രാടം നാൾ ഉച്ച വരെ വിപണി ഉണ്ടാകും.
വില്ലേജ് കമ്മിറ്റി പ്രസിഡന്റ് സലിം റാവുത്തർ, സെക്രട്ടറി ഷാജി മാമ്മൻ, വൈസ് പ്രസിഡന്റ് എസ് മുരളി കൃഷ്ണൻ, അംഗങ്ങളായ വിജി മോഹൻ, ഋഷികേശൻ നായർ, സുഷമ മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കർഷക സംഘം കോഴഞ്ചേരി ഏരിയ പ്രസിഡന്റ് ജി വിജയൻ, അഡ്വ സി ടി വിനോദ്, വികെ ബാബുരാജ്, അജി മുഹമ്മദ്, ഹരിദാസ് വല്ലന എന്നിവർ പ്രസംഗിച്ചു.