Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ അച്ഛൻ...

ഇടുക്കിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചു

ഇടുക്കി : ഇടുക്കി ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. സംഭവ ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു . ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുള്ള മകനെ ഭയന്ന് മാതാപിതാക്കൾ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും ജോയ് കമ്പി വടി കൊണ്ട് അടിച്ച്‌ ജസ്റ്റിനെ കൊലപ്പെടുത്തുകയുമായിരുന്നു .വിഷം കഴിച്ച ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അൺഡോക്കിങ് പൂർത്തിയായി : സുനിതാ വില്യംസ് ഭൂമിയിലേക്ക് യാത്ര തിരിച്ചു

ന്യൂയോർക്ക് : 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് യാത്ര തിരിച്ചു. സുനിതയുമായുള്ള ഡ്രാഗൺ യാത്രാപേടകം...

മഹാരാഷ്ട്രയിൽ നാല് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.ഇവരിൽ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വർഗീഷ്, മഗ്തു, കുർസാംഗ് രാജു, കുടിമെട്ട വെങ്കിടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗഡ്‌ചിരോളി...
- Advertisment -

Most Popular

- Advertisement -