ചെങ്ങന്നൂർ: ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. വൈകിട്ട് 7നും 8 നും മദ്ധ്യേ തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. മേൽശാന്തി നാരായണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. 24 ന് രാത്രി 11 ന് പള്ളിവേട്ട എഴുന്നെള്ളത്ത്, 25 ന് വൈകിട്ട് 4.30 ന് ആറാട്ട് എഴുന്നെള്ളിപ്പ് എന്നിവയോടു കൂടി ഉത്സവം സമാപിക്കും