Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ വെളളക്കെട്ടിൽ...

പെരിങ്ങരയിൽ വെളളക്കെട്ടിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് എത്തിച്ചു

തിരുവല്ല : പെരിങ്ങരയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ വീട്ടിൽ നിന്നും വയോധിക അടക്കമുള്ള ആറംഗ കുടുംബത്തെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് എത്തിച്ചു.

പെരിങ്ങര പഞ്ചായത്ത് പതിനാലാം വാർഡിൽ ചാത്തങ്കരി വൈ.എം.സി.എക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ റോസമ്മ ആൻഡ്രൂസ് (86), മക്കളായ ആലിസ് രാജു (53), ജോയ് മോൻ (46), ജോയിയുടെ ഭാര്യ ജോളി ജോയ്, ജോയ് മോൻറെ മക്കളായ ജോയൽ ജോയ് (14), റീമ ജോയ് (15) എന്നിവരെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.

പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള വീട്ടിൽ നിന്നും ഡങ്കി ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ സുരക്ഷിതരായി പൊടിയാടിയിൽ എത്തിച്ച കുടുംബം ബന്ധു വീട്ടിലേക്ക് മടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 02-07-2025 Dhanalekshmi DL-8

1st Prize Rs.1,00,00,000/- DU 350667 (THIRUVANANTHAPURAM) Consolation Prize Rs.5,000/- DN 350667 DO 350667 DP 350667 DR 350667 DS 350667 DT 350667 DV 350667 DW 350667 DX 350667...

മൃതദേഹം അർജുന്റെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

ഷിരൂർ : ഗംഗാവലി പുഴയിൽനിന്നു കണ്ടെടുത്ത ലോറിയിൽ ഉണ്ടായിരുന്നത് അർജുന്റെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട് പുറത്തുവന്നു .അർജുന്റെ സഹോദരന്റെ ഡിഎൻഎ സാംപിളുമായി ഒത്തുനോക്കിയാണ് ഫൊറൻസിക് സംഘം ഇക്കാര്യം സ്ഥിരീകരിച്ചത് .മൃതദേഹം...
- Advertisment -

Most Popular

- Advertisement -