Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസെൽഫിയെടുക്കുന്നതിനിടെ കനാലിൽ...

സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഐഫോൺ ഫയർഫോഴ്‌സ് മുങ്ങിയെടുത്ത് ഉടമക്ക് നൽകി

തൃശൂർ: സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഒന്നേകാൽ ലക്ഷം രൂപയുടെ ഐഫോൺ മുങ്ങിയെടുത്ത് ഉടമക്ക് നൽകി ഫയർഫോഴ്‌സ്. ചേർപ്പ് സ്വദേശി ഇ പി കൃഷ്ണയുടെ പുതിയ മൊബൈൽ ഫോണാണ് അബദ്ധത്തിൽ ഇറിഗേഷൻ കനാലിൽ വീണത്.

മനക്കൊടി പുള്ള് ടൂറിസം പ്രദേശത്ത് വച്ചായിരുന്നു സംഭവം.  25000 രൂപ വില വരുന്ന ഐഫോൺ ശനിയാഴ്‌ച്ചയാണ് കൃഷ്ണ വാങ്ങിയത്. ഇതിന്റെ പിറ്റേദിവസമാണ് ഫോൺ കനാലിൽ വീണത്.

തുടർന്ന് തൃശൂർ ഡിവിഷനിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഓക്സിജൻ സിലണ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ഐഫോൺ കണ്ടെത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എ എസ് അനിൽജിത്ത്, പി കെ പ്രജീഷ്, ഷാജൻ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി: യാത്രക്കാർ കുടുങ്ങി

കൊച്ചി :സംസ്ഥാനത്ത്‌ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദുബായ് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്....

കോട്ടയത്തുനിന്നും മോഷ്ടിച്ച ബൈക്കുമായെത്തി തിരുവല്ലയിൽ മോഷണശ്രമം നടത്തിയ സംഘത്തെ പിടികൂടി

തിരുവല്ല : മോഷ്ടിച്ച ബൈക്കുമായി തിരുവല്ലയിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ മൂവർ സംഘത്തെ  തിരുവല്ല പോലീസ് സംഘം പിടികൂടി കോട്ടയം പോലീസിന് കൈമാറി. പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയിൽ വീട്ടിൽ അഭിജിത്(21), പന്തളം കടയ്ക്കാട്...
- Advertisment -

Most Popular

- Advertisement -