Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിൽ...

ആലപ്പുഴ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ  കൂടി തുടങ്ങി

ആലപ്പുഴ: ജില്ലയിൽ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ കൂടി ചൊവ്വാഴ്ച ആരംഭിച്ചു.അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ആണ് മൂന്ന് ക്യാമ്പുകൾ പുതുതായി ആരംഭിച്ചത്. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലും ചേർത്തല പട്ടണക്കാട് വില്ലേജിലും ഓരോ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. തോട്ടപ്പള്ളി മാത്തേരി പെനയേൽ  ചർച്ചിൽ ആരംഭിച്ച ക്യാമ്പിൽ 180 കുടുംബങ്ങളുണ്ട്. 388 പേർ അന്തേവാസികളായുണ്ട്. പഴയങ്ങാടി നെൽപുരയിൽ ആരംഭിച്ച ക്യാമ്പിൽ 29 കുടുംബങ്ങൾ ആണുള്ളത്. 116 പേർ ആകെ അന്തേവാസികളായുണ്ട്. പുറക്കാട് കാരൂർ പഞ്ചായത്തിൽ ആരംഭിച്ച ക്യമ്പിൽ 47 കുടുംബങ്ങളിലായി 180 അന്തേവാസികളുണ്ട്.

ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ വാടയ്ക്കൽ ഷൺമുഖവിലാസം എൽ.പി.എസിൽ ആരംഭിച്ച ക്യാമ്പിൽ രണ്ടുകുടുംബങ്ങളിലായി 12 പേർ താമസിക്കുന്നു. ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ കോനാട്ടുശ്ശേരി ഗവ.എൽ.പി.എസിൽ ആരംഭിച്ച ക്യാമ്പിൽ ആറ് കുടുംബങ്ങളിൽപ്പെട്ട 23 പേർ ക്യാമ്പിലുണ്ട്. കഴിഞ്ഞദിവസം ജില്ലയിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചിരുന്നു.

അമ്പലപ്പുഴ ആര്യാട് സൗത്ത് വില്ലേജിൽ തത്തംപള്ളി എൽപി സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലായി 12 പേരാണ് ഉള്ളത്. ചെങ്ങന്നൂർ
വില്ലേജിൽ  ഗവൺമെൻറ് യുപിഎസ് കിഴക്കേ നടയിൽ ആരംഭിച്ച ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലായി 14 പേരുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും അനുസ്മരണയോഗവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാം മാവേലിക്കരയുടെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണയോഗവും പത്തനാപുരം ഗാന്ധിഭവനിൽ നടന്നു. മുൻ ഇന്ത്യൻ അംബാസിഡർ ടി...

ചക്കുളത്തുകാവിൽ ആയില്യം പൂജ മഹോത്സവത്തിന് നാളെ തിരിതെളിയും

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവത്തിന് നാളെ തിരിതെളിയും.  രാവിലെ വിശേഷങ്ങൾ പൂജകൾക്ക് പുറമേ  തിരുസ്വരൂപം എഴുന്നള്ളത്ത്, മഞ്ഞളാട്ടം,  നടക്കും. രണ്ടാം  ദിവസമായ 15 ന് രാവിലെ...
- Advertisment -

Most Popular

- Advertisement -