Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീ പത്മനാഭസ്വാമി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 2024 അല്പശി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 9നും 9.45 നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് കർമ്മം നടന്നത്. ശ്രീലകത്തുനിന്നും പൂജിച്ച കൊടിക്കൂറയും, കൊടിക്കയറും പെരിയനമ്പിയും, പഞ്ചഗവ്യത്തുനമ്പിയും കിഴക്കേനട സ്വർണ്ണകൊടിമരത്തിന് സമീപം എത്തിച്ചു. തുടർന്ന് തന്ത്രി തരണനല്ലൂർ (പ്രദീപ് നമ്പൂതിരിപ്പാട് ഏററുവാങ്ങുകയും കൊടിയേററു പൂജകൾ നടത്തിയതിന് ശേഷം വാദ്യഘോഷങ്ങളോടു കൂടി നാരായണമന്ത്രം ഭക്തിനിരഭരമായ അന്തരീക്ഷത്തിൽ ചടങ്ങ് നടന്നു.

കൃഷ്ണപരുന്തുകൾ കൊടിമരത്തിന് മുകളിൽ വട്ടമിട്ടുപറക്കുന്ന നേരം യോഗത്തുപോററിമാരായ നെയ്തശ്ശേരി മഠം, കൂപകര മഠം, കൊല്ലൂർ അത്തിയറമഠം,വഞ്ചിയൂർ അത്തിയറമഠം പൊററിമാർക്ക് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ്.ബി ദക്ഷിണ നൽകി.

ഇതോടൊപ്പം തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിൽ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേററു ചടങ്ങു നടന്നു. ക്ഷേത്ര ഭരണസമിതി അംഗമായ അവിട്ടം തിരുന്നാൾ ആദിത്യവർമ്മ, തുളസി ബാസ്കരൻ, കരമന ജയൻ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ മഹേഷ്.ബി, ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ, എ.ഒ എ.ജി.ശ്രീഹരി, വിജിലൻസ് ഓഫീസർ സുരേഷ് കുമാർ.വി, ഫിനാൻസ് ഓഫീസർ വെങ്കട് സുബ്രഹ്മണ്യം എന്നിവർ സന്നിഹിതരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപേക്ഷ ക്ഷണിച്ചു

ആറന്മുള : ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഓഫീസിലേക്ക് ഒരു അക്കൗണ്ട്സ് ക്ലാര്‍ക്കിനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0468-2319740            ...

ആലപ്പുഴയിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധശൃംഖല

ആലപ്പുഴ: പിപി ചിത്തരഞ്ജൻ എംഎൽഎ  നേതൃത്വം നൽകുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ലഹരിക്കെതിരെ ജനകീയ  പ്രതിരോധശൃംഖല എ ഡി ജി പി പി വിജയൻ  ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ മുപ്പാലം...
- Advertisment -

Most Popular

- Advertisement -