തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പുതുതായി നിരത്തിലിറക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ബസുകളുടെ ഫ്ലാഗ് ഓഫും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 21ന് നിര്‍വഹിക്കും. വൈകിട്ട് 5.30ന് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് വിവിധ ശ്രേണിയിലുള്ള 143 ബസുകളുടെ ഫ്ലാഗ് ഓഫ് കര്‍മം നടക്കുക.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. സ്റ്റുഡന്‍സ് ട്രാവല്‍ കാര്‍ഡ് പ്രകാശനവും വിതരണോത്ഘാടനവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. വിപുലീകരിച്ച കൊറിയര്‍ മാനേജ്‌മെന്റ് സംവിധാനമായ ഇ – സുതാര്യം ബാര്‍കോഡ് അധിഷ്ഠിത സംവിധാനത്തിൻ്റെ ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. കഴക്കൂട്ടം എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും.
നവീകരണത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. യാത്രികര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടും ഉയര്‍ന്ന നിലവാരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളോടു കൂടി സജ്ജീകരിച്ച പുതിയ ബസുകളാണ് നിരത്തിലിറക്കുന്നത്.






