എറണാകുളം : തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസിൽ നടക്കുന്ന എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധ.75 കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്ന് ആശുപത്രികളിലായാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ തുടങ്ങിയത്.
പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായാണ് വിദ്യാർഥികളെ ആശുപത്രികളിലേക്ക് മാറ്റിയത്.വിവരമറിഞ്ഞ് എത്തിയ രക്ഷിതാക്കളെ ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാത്തത് വാക്കു തർക്കത്തിനിടയാക്കി. കുട്ടികൾക്ക് നൽകിയത് മോശം ഭക്ഷണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആരോപിച്ചു.ക്യാംപ് അധികൃതർ കൃത്യമായ വിവരം നൽകുന്നില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.പ്രതിഷേധത്തെ തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ചു. വിഷയത്തിൽ ഡിഎംഒയും കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്.