കൊച്ചി : കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവുമായി 350 പേർ ഇതുവരെ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകളാണ് ഇവിടെ താമസിക്കുന്നത് .കിണര്‍, ബോര്‍വെല്‍, മുനിസിപ്പാലിറ്റി ലൈന്‍ എന്നിവിടങ്ങളില്‍ വഴിയാണ് ഫ്ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു.