Thursday, March 12, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruഐഎസ്ആർഒ മുൻ...

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ.കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു : ഐഎസ്ആർഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. രാവിലെ 10:45 ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഒൻപതുവർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു.

പശ്ചിമഘട്ടസംരക്ഷണ റിപ്പോർട്ടിന്റെ പുനഃപരിശോധനയ്ക്കു നിയോഗിക്കപ്പെട്ട കമ്മിഷന്റെ ചെയർമനായിരുന്നു. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി) ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു.

1940 ഒക്ടോബര്‍ 24-നാണ് കൊച്ചിയില്‍ ചിറ്റൂര്‍ റോഡിലെ സമൂഹത്ത് മഠത്തില്‍ കൃഷ്ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി കസ്തൂരിരംഗൻ ജനിച്ചത്. 1994 മുതല്‍ 2003 വരെ ഒന്‍പത് വര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായി അദ്ദേഹം സേവനമനുഷ്ഠിച്ച കാലഘട്ടത്തിലാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. ബഹിരാകാശ മേഖലയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊയ്കയിൽ ശ്രീകുമാര ഗുരുദേവ ജന്മദിന മഹോത്സവത്തിന് കൊടിയേറി

തിരുവല്ല / ഇരവിപേരൂർ : പ്രത്യക്ഷ രക്ഷാ ദൈവ സഭാ സ്ഥാപകൻ  പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 147-ാം മത് ജന്മദിന മഹോത്സവത്തിന് തുടക്കമായി.  സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ  സഭാ പ്രസിഡൻ്റ്...

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം : ഹിയറിങ് ജൂണ്‍ 21 ന്

പത്തനംതിട്ട : ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന് ജില്ലയില്‍ നിന്ന് പരാതി സമര്‍പ്പിച്ചവര്‍ക്കുള്ള ഹിയറിംഗ് ജൂണ്‍ 21 ന് രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി...
- Advertisment -

Most Popular

- Advertisement -