ന്യൂഡൽഹി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ ബിജെപിയിലേക്ക്.ജാർഖണ്ഡിന്റെ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇക്കാര്യം സമൂഹമാദ്ധ്യമം വഴി അറിയിച്ചത് . ചംപൈ സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ ഹിമന്തബിശ്വ ശർമ്മ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
മുഖ്യമന്ത്രി ഹേമന്ത് സോറനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ചംപൈ സോറൻ പാർട്ടി വിടുന്നത്. കള്ളപ്പണക്കേസിൽ ഈ വർഷം ഫെബ്രുവരിയിൽ ഹേമന്ത് സോറൻ അറസ്റ്റിലായപ്പോൾ ചംപൈ സോറനായിരുന്നു പകരം മുഖ്യമന്ത്രിയായത് .എന്നാൽ ഹേമന്ത് സോറൻ ജയിൽ മോചിതനായതിന് പിന്നാലെ ചംപൈ സോറന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നു .പാർട്ടി നേതൃത്വം തന്നെ അപമാനിച്ചുവെന്നും പുതിയ രാഷ്‌ട്രീയ മാറ്റം ഉടനെ ഉണ്ടാകുമെന്നും ചംപൈ സോറൻ അറിയിച്ചു. ഈ വർഷം അവസാനമാണ് ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ്.