Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryകരുണ നിറച്ച...

കരുണ നിറച്ച മനസുമായി വീട്ടമ്മയുടെ ഭാഗ്യവില്പന

കോഴഞ്ചേരി: പണമായി നൽകാൻ തൻ്റെ കൈവശമൊന്നുമില്ലെങ്കിലും തൻ്റെ അഞ്ചു ദിവസത്തെ ലോട്ടറി വില്പനയുടെ വരുമാനം വയനാട്ടിലെ ദുരന്തഭൂമിയുടെ പുന: സൃഷ്ടിക്കായി നൽകാൻ ഈ വീട്ടമ്മയും.

നാരങ്ങാനം ആലുങ്കൽ ജംഗ്ഷനിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പരിയാരം മാനമ്പാറയിൽ സുരേന്ദ്രൻ്റെ ഭാര്യ ശ്രീജയാണ് സഹായ വാഗ്ദാനവുമായി രംഗത്ത് വന്നത്.കഴിഞ്ഞ ഒന്നര വർഷമായി ലോട്ടറി വില്പന രംഗത്തുള്ള ശ്രീജ തൻ്റെ വരുമാനത്തിൻ്റെ ഒരു ഭാഗം നിർധനർക്ക് സഹായമായി നൽകാറുണ്ട്.

ഭർത്താവ് സുരേന്ദ്രനും ലോട്ടറി വിൽ പ്പനയാണ് തൊഴിൽ .ഭാര്യയുടെ സഹായമനസിന് എല്ലാ പിന്തുണയും നൽകുന്നു. ഉദേശമറിഞ്ഞെത്തുന്ന ഭാഗ്യക്കുറി എടുത്ത് ശീലമില്ലാത്തവരും ടിക്കറ്റെടുക്കുന്നതായി ശ്രീജ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യോഗ ദിനാചരണം

തിരുവല്ല : അന്താരാഷ്ട്ര യോഗ ദിനത്തിൽ "ഏക ഭൂമി ഏക ആരോഗ്യത്തിനായി യോഗ എന്ന സന്ദേശം ഉൾക്കൊണ്ട് ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനാചരണം നടന്നു. ബിജെപി ജില്ലാ സെൽ...

കുട്ടനാട്ടിലെ 29 ഗ്രാമീണ റോഡുകൾക്ക് 8.41 കോടിയുടെ ഭരണാനുമതി: തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ : കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളുടെ സമ്പൂർണ്ണ...
- Advertisment -

Most Popular

- Advertisement -