ചങ്ങനാശ്ശേരി : സർഗക്ഷേത്ര വിമൻസ് ഫോറവും ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റലും ഫെബ്രുവരി 24 മുതൽ മാർച്ച് 7 വരെ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മാമോഗ്രാം പരിശോധനയും പാപ്പ് സ്മിയർ പരിശോധനയും ആരംഭിച്ചു. സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പ് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. സർഗക്ഷേത്ര വിമൻസ് ഫോറം പ്രസിഡന്റ് സിന്ധു മനോജ് അധ്യക്ഷയായി. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം , സെന്റ് തോമസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് പുത്തൻചിറ, വിൻസി ജോർജ്, ബീന ലിജു എന്നിവർ പ്രസംഗിച്ചു.
‘കരുതൽ 2025’ എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ രജിസ്‌റ്റർ ചെയ്യുന്ന 300 പേർക്ക് മാമോഗ്രാം പരിശോധനയും പാപ്പ് സ്മിയർ പരിശോധനയും തികച്ചും സൗജന്യമായി നടത്തുന്നതാണ്. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുവാനായി സർഗക്ഷേത്ര ഓഫീസിൽ നേരിട്ട് സമീപിക്കേണ്ടതാണ്. ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റലിൽ വെച്ച് നടത്തപെടുന്ന ക്യാൻസർ നിർണ്ണയ ക്യാമ്പിന് പ്രൊഫ. ഡോ. ജേക്കബ് കുര്യൻ, ഡോ. ബ്ലെസി ജോൺസ് എന്നിവർ നേതൃത്വം നൽകുന്നു .