Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസൗജന്യ നേത്രചികിത്സാ...

സൗജന്യ നേത്രചികിത്സാ ക്യാമ്പും, തിമിര ശസ്ത്രക്രിയയും

തിരുവല്ല: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല, തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ല അന്ധതാ നിയന്ത്രണ സമിതി, ജോയ് ആലുക്കാസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ  92 മത് സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുന്നു.  നവംബർ 16ന്  തിരുവല്ല ട്രാൻസ്പോർട്ട് സ്റ്റാന്റിന് എതിർവശത്തുള്ള രാജൻ ജ്യൂവലറി കോംപ്ലക്‌സിൽ  അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.

ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കുന്ന രോഗികളെ അന്ന് വൈകിട്ട് തിരുനൽവേലിക്ക് കൊണ്ടു പോകുന്നതും ശസ്ത്രക്രിയക്കും വിശ്രമത്തിനും ശേഷം തിരികെ ബുധനാഴ്ച രാവിലെ തിരുവല്ലയിൽ എത്തുന്നതുമാണ്. ചികിത്സ, യാത്ര, ഭക്ഷണം  സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി സെക്രട്ടറി ബാബു കല്ലുങ്കൽ ഫോൺ നമ്പർ – 9947 291334, 7559834009.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം 2024 ഫലം പ്രഖ്യാപിച്ചു : ദേവാനന്ദിന്‌ ഒന്നാം റാങ്ക്

തിരുവനന്തപുരം : കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍...

മുൻവിരോധം കാരണം കൊലപാതകശ്രമം : പ്രതിയെ കോയിപ്രം പോലീസ് പിടികൂടി

കാേഴഞ്ചേരി : കടം ചോദിച്ചത് കൊടുക്കാത്തതിന് 2 പേരെ കത്തികൊണ്ട് കുത്തിക്കൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ കൈതക്കോടി പുതിയകാവ് പാറക്കാലായിൽ വീട്ടിൽ നിന്നും ആറന്മുള ഐക്കര അനിലിന്റെ...
- Advertisment -

Most Popular

- Advertisement -