ആലപ്പുഴ : പമ്പയാറ്റിൽ കൈനകരി ചാമ്പ്യൻസ് ബോട്ട് ലിഗിൻ്റെ ഭാഗമായി സെപ്റ്റംബര്‍ 19 ന് വള്ളംകളി നടക്കുന്നതിനാൽ അന്നേദിവസം സ്പീഡ്ബോട്ടുകൾക്ക് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തി. അതിക്രമിച്ച് കയറുന്ന സ്പീഡ് ബോട്ടുകൾക്കെതിരെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് തുറമുഖ ഓഫീസര്‍ അറിയിച്ചു.






