Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsകാവുകളുടെ സംരക്ഷണത്തിന്...

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

തിരുവനന്തപുരം : കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം – വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്ക് ആനുകൂല്യം ലഭിക്കും. ഇത് സംബന്ധിച്ച അപേക്ഷാ ഫോം വനം വകുപ്പിന്റെ www.forest.gov.in ൽ നിന്നും, തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നും ലഭ്യമാണ്.

താത്പര്യമുള്ള കാവ് ഉടമസ്ഥർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 31ന് മുമ്പായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശ്ശൂർ – 20 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0487-2320609, 8547603777, 8547603775.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു : നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച് അപകടം

പാലാ : ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു . ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. ഇടമറ്റം സ്വദേശി എം.ജി.രാജേഷ്(43)...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവൽ ക്രോസ് നമ്പർ 122 (ടെമ്പിൾ ഗേറ്റ്) ഫെബ്രുവരി 21 ന് രാവിലെ എട്ടു മണി മുതൽ 24 ന് വൈകിട്ട് ആറ്...
- Advertisment -

Most Popular

- Advertisement -