Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsNationalട്രാക്കില്‍ ഗ്യാസ്...

ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ : കാളിന്ദി എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം

കാണ്‍പുര്‍ : റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ച് ട്രെയിന്‍ മറിക്കാന്‍ ശ്രമം.കാൺപൂരിൽ ബർരാജ്പൂരിനും ബിൽഹൗറിനും ഇടയിൽ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം.പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്പ്രസ് അപകടത്തിൽപ്പെടുത്താനായിരുന്നു ശ്രമം നടന്നത്. ട്രാക്കിൽ സിലിണ്ടറിൽ കണ്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടതിനാൽ വൻ അപകടം ഒഴിവായി.

ട്രെയിന്‍ സിലിണ്ടറില്‍ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് റെയില്‍വേ പ്രൊട്ടക്ഷന്‍ പോലീസിനെ കാര്യം അറിയിക്കുകയായിരുന്നു. പരിശോധനയിൽ സിലിണ്ടറിനെ കൂടാതെ ഒരു കുപ്പി പെട്രോള്‍, തീപ്പെട്ടി,ഒരു ബാഗ് എന്നിവ കൂടി കണ്ടെത്തിയിട്ടുണ്ട് .പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർഥാടനം: നിലയ്ക്കലിൽ  പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കും –  ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല തീർഥാടനത്തിൻ്റെ ഭാഗമായി മണ്ഡലകാലം ആരംഭിക്കുന്ന ദിവസം മുതൽ നിലയ്ക്കലിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ്  അധികൃതർ അറിയിച്ചു നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ...

ചൂട്:12 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം :സംസ്ഥാനത്തു പല ജില്ലകളിലും വരും ദിവസങ്ങളിൽ ചൂട് 40 ഡിഗ്രി വരെയാകുമെന്ന് മുന്നറിയിപ്പ്.വയനാട് ,ഇടുക്കി ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, കൊല്ലം ,തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ,...
- Advertisment -

Most Popular

- Advertisement -