Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiആഗോള അയ്യപ്പസംഗമം...

ആഗോള അയ്യപ്പസംഗമം : ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് യാത്രാ,ഭക്ഷണ ചിലവുകൾക്ക് അതത് ക്ഷേത്രഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദേശം. ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്ന് കോടതി ചോദിച്ചു. മലബാർ ദേവസ്വം ബോർഡ്, ദേവസ്വം കമ്മീഷണർ ,സർക്കാർ എന്നിവർക്ക് നോട്ടീസ് അയച്ച ഹൈക്കോടതി ദേവസ്വം കമ്മീഷണറുടെ ഉത്തരവ് സ്റ്റേ ചെയ്തു.ഹ‍ർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കെതിരെ മോട്ടര്‍ വാഹനവകുപ്പ്

പത്തനംതിട്ട : തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് പത്തനംതിട്ട ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി. റോഡ് സുരക്ഷയ്ക്കായി മോട്ടര്‍...

കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം : കേരള സർവകലാശാല സംസ്കൃത ഡിപ്പാർട്ട്മെന്റിന്റെ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സെനറ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ സെനറ്റ്...
- Advertisment -

Most Popular

- Advertisement -