Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിസന്ധികളിൽ ധൈര്യം...

പ്രതിസന്ധികളിൽ ധൈര്യം പകരുന്നത് ദൈവം: ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം

തിരുവല്ല: ക്രിസ്തു കേന്ദ്രീകൃതമായ ബോധ്യങ്ങൾ ആണ് വിദ്യാർത്ഥികളെ നയിക്കേണ്ടതെന്നും, ജീവിത പ്രതിസന്ധികളിൽ ദൈവാശ്രയത്തോടെ മുന്നേറുമ്പോൾ ആണ് നമ്മെ ദൈവം ഈ കാലങ്ങളിൽ ഉപയോഗിക്കുന്നതെന്നും സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. സണ്ടേസ്കൂൾ പ്രവർത്തന ബോർഡിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിദ്യാർത്ഥി സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൗമാര പ്രായത്തിൽ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ഫിലിപ്പ് മമ്പാട് പ്രത്യേക ക്ലാസുകൾ നയിച്ചു. ബിഷപ്പ് ഡോ. ടി. സി ചെറിയാൻ, വൈദീക ട്രസ്റ്റി റവ. പി. ടി മാത്യു, സെക്രട്ടറി റവ. സജി ഏബ്രഹാം, പ്രതിനിധി സഭ ഉപാദ്ധ്യക്ഷൻ ഡെന്നി എൻ മത്തായി, റവ. വർഗീസ് ഫിലിപ്പ്, റവ. അനിഷ് തോമസ് ജോൺ, റവ. കുര്യൻ സാം വർഗീസ്, റവ. സി.പി മർക്കോസ്, റവ. തോമസ് തോട്ടത്തിൽ, റവ. ഷിബിൻ മാത്യു ഫിലിപ്പ്, റവ. പി.വി യാക്കോബ്, ഡീക്കൻ റജി ലാസർ, സൂസമ്മ നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനം നാളെ സമാപിക്കും. രാവിലെ 9.30 -ന് പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന പൊതുസമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂഡൽഹി : അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി.നിലവില്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി .കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി...

Kerala Lotteries Results: 20-06-2024 Karunya Plus KN-527

1st Prize Rs.8,000,000/- PO 478754 (VAIKKOM) Consolation Prize Rs.8,000/- PN 478754 PP 478754 PR 478754 PS 478754 PT 478754 PU 478754 PV 478754 PW 478754 PX 478754...
- Advertisment -

Most Popular

- Advertisement -