Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeSportsസ്‌കൂൾ കായികമേളയിൽ...

സ്‌കൂൾ കായികമേളയിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ് : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ തലസ്ഥാനത്ത് നടക്കുന്ന കായികമേളയിൽ 1500 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ കായികമേളയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ശിക്ഷക് സദനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വർഷം ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സ്‌കൂൾ കായികമേളയിൽ ആദ്യമായി യുഎഇയിൽ നിന്ന് ആൺകുട്ടികൾ പങ്കെടുത്തിരുന്നു. ഈ വർഷം പെൺകുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. കായിക മേളയുടെ ഉദ്ഘാടന സമ്മേളനം കലാപരിപാടികളോടെ ആരംഭിക്കും. ദേശീയ മത്സരത്തിന്റെ സമയക്രമം അനുസരിച്ച് ചില മത്സരങ്ങൾ നേരത്തെ നടത്തും.മന്ത്രി പറഞ്ഞു. ചടങ്ങിൽ എംഎൽഎ ആന്റണി രാജു അദ്ധ്യക്ഷനായി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റഷ്യ-യുക്രെയിൻ യുദ്ധം : ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സെലന്‍സ്‌കി

ന്യൂഡൽഹി : റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി. പ്രസിഡന്റ് ട്രംപില്‍ നിന്നും കൂടുതല്‍ സജീവമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നിർദേശങ്ങളിൽ പലതും...

തമ്മനത്തെ ജലസംഭരണി തകർന്ന് വീടുകളിൽ വെള്ളം കയറി : വാഹനങ്ങൾ ഒലിച്ചുപോയി

കൊച്ചി : കൊച്ചി തമ്മനത്തെ ജലസംഭരണി തകർന്ന് വൻ നാശനഷ്ടം .കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു .വീടുകളുടെ മതിലുകൾ തകർന്നു.പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം . ഏകദേശം...
- Advertisment -

Most Popular

- Advertisement -