Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduബാങ്ക് ഓഫ്...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വര്‍ണത്തട്ടിപ്പുകേസ് : മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ പിടിയിൽ

കോഴിക്കോട് : ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധ ജയകുമാര്‍ പിടിയില്‍.  തെലങ്കാനയില്‍ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയത്. ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി17 കോടി രൂപ വില വരുന്ന 26 കിലോ സ്വർണം മുക്കുപണ്ടം വച്ച് തട്ടിയെടുത്തതായാണ് പരാതി.

കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയായ മധാ ജയകുമാര്‍ തട്ടിപ്പ് വിവരം പുറത്തു വന്നശേഷം ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ആരോപണങ്ങൾ മധ ജയകുമാർ നിഷേധിച്ചിരുന്നു. സന്ദേശത്തില്‍ ഇയാൾ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്/

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനപ്രതിനിധികൾ ഒരു മാസത്തെ വേതനം നൽകണം :  ബിനോയ് വിശ്വം

തിരുവനന്തപുരം : വയനാട്ടിൽ ഉണ്ടായ  ദുരന്തത്തിന്  സഹായമായി പാർട്ടിയുടെ കോർപ്പറേഷൻ, ബോർഡ് ചെയർമാൻമാർ  ജനപ്രതിനിധികൾ മറ്റു ഭാരവാഹികൾ ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി...

കുറ്റവിമുക്തയാക്കണമെന്ന കൂടത്തായി ജോളിയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : കുറ്റവിമുക്തയാക്കണന്നാവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. രണ്ടര വർഷമായി ജയിലാണെങ്കിൽ ജാമ്യപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. കേരളത്തിലെ പ്രമാദമായ കേസ് ആണ് കൂടത്തായി...
- Advertisment -

Most Popular

- Advertisement -