Saturday, February 1, 2025
No menu items!

subscribe-youtube-channel

HomeNewsKannur56 ലക്ഷത്തിന്റെ...

56 ലക്ഷത്തിന്റെ സ്വര്‍ണക്കടത്ത് : യാത്രക്കാരനും കവർച്ചക്കെത്തിയവരും അറസ്റ്റിൽ

മലപ്പുറം :കരിപ്പൂരിൽ 56 ലക്ഷത്തിന്റെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. ഖത്തറില്‍നിന്നു കുറ്റ്യാടി സ്വദേശിലബീബ് എന്ന യാത്രക്കാരനാണ് അനധികൃതമായി സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത് . ഇയാളുടെ അറിവോടെ ഈ സ്വർണം കവര്‍ച്ച ചെയ്യാന്‍ 6 പേരടങ്ങുന്ന ക്രിമിനല്‍ സംഘവും വിമാനത്താവളത്തിലെത്തി.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള പരിസരത്തു വച്ച് ക്രിമിനല്‍ സംഘത്തിലെ 3 പേരെ പോലീസ് പിടികൂടി.കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ലബീബിനെ പോലീസ് പിടികൂടിയതോടെ സംഘത്തിലെ ബാക്കി മൂന്നു പേർ രക്ഷപെട്ടു. ഇതോടെ കവര്‍ച്ചാസംഘത്തെ പിന്തുടര്‍ന്ന പോലീസ് കണ്ണൂര്‍ ചൊക്ലിയില്‍വെച്ച് 3 പേരെയും കസ്റ്റഡിയിലെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവ് ഡോ. വി. വേണുവിൽ നിന്നാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുത്തത്. നവകേരളം പദ്ധതി അടുത്ത വർഷം മാർച്ച് മാസത്തിനകം...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി റഷ്യയിലേക്ക് 

ന്യൂഡൽഹി : പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ കസാനയിലേക്ക് പുറപ്പെട്ടു.രണ്ടു ദിവസത്തെ സന്ദർശന വേളയിൽ ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.ഈ...
- Advertisment -

Most Popular

- Advertisement -