Monday, April 13, 2026
No menu items!

subscribe-youtube-channel

HomeAgricultureഗോസമൃദ്ധി ഇന്‍ഷുറന്‍സ്...

ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതി

പത്തനംതിട്ട : ജില്ലയില്‍ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി ഗോസമൃദ്ധി ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പശു, എരുമ എന്നിവയ്ക്കും ക്ഷീരകര്‍ഷകര്‍ക്കുമാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. കന്നുകാലികളെ ഒന്ന്, മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ചെയ്യാം. കന്നുകാലികളുടെ മരണം, ഉല്‍പാദനക്ഷമത നഷ്ടപ്പെടല്‍, കര്‍ഷകന്റെ മരണം എന്നിവയ്ക്കാണ് പരിരക്ഷ ലഭിക്കുക.

രണ്ടു മുതല്‍ 10 വയസുള്ള പ്രതിദിനം ഏഴ് ലിറ്റര്‍ പാല്‍ ഉല്‍പാദനശേഷിയുള്ള പശു, എരുമ, ഏഴ് മാസം ഗര്‍ഭിണികളായ കിടാരികളും ഗര്‍ഭാവസ്ഥയിലുള്ള കറവവറ്റിയ പശുക്കള്‍ എന്നിവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. ഒരു വര്‍ഷത്തേക്ക് ജനറല്‍ വിഭാഗം 1356 രൂപയും എസ്‌സി/ എസ്ടി 774 രൂപയും നല്‍കേണം. 100 രൂപ പ്രീമിയത്തില്‍ കര്‍ഷകന് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. മൂന്ന് വര്‍ഷത്തേക്ക് ജനറല്‍ വിഭാഗം 3319 രൂപയും എസ്സി എസ്ടി വിഭാഗം 1892 രൂപയും നല്‍കണം.

പദ്ധതിയില്‍ അംഗമാകാന്‍ അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 20-09-2024 Nirmal NR-398

1st Prize Rs.7,000,000/- NM 898315 (VADAKARA) Consolation Prize Rs.8,000/- NA 898315 NB 898315 NC 898315 ND 898315 NE 898315 NF 898315 NG 898315 NH 898315 NJ 898315...

മാര്‍പാപ്പയുടെ ഭൗതികശരീരം കബറടക്കി

വത്തിക്കാൻ : ഫ്രാൻസിസ് പാപ്പയുടെ ഭൗതികശരീരം സംസ്കരിച്ചു. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയിലായിരുന്നു കബറടക്കം.കർദിനാൾ തിരുസംഘത്തിന്റെ തലവൻ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങുകള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സെന്റ്...
- Advertisment -

Most Popular

- Advertisement -