Friday, April 18, 2025
No menu items!

subscribe-youtube-channel

HomeCareerഗ്രാമീണ മേഖലയിൽ...

ഗ്രാമീണ മേഖലയിൽ കായിക താരങ്ങളെ വളർത്തിയെടുക്കുകയാണ് സർക്കാർ ലഷ്യമിടുന്നത്: ഡെപ്യൂട്ടി സ്പീക്കർ

പത്തനംതിട്ട: ഗ്രാമീണ മേഖലയിൽ കായിക താരങ്ങളെ വളർത്തിയെടുക്കുകയെന്നാണ് സർക്കാർ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കായിക മേഖലയിൽ ചെറുപ്പക്കാരെ പ്രോത്സാകിപ്പിക്കാൻ കഴിയുന്ന നയത്തിൻ്റെ ഭാഗമായി കേരളത്തിൻ എല്ലാ പഞ്ചായത്തിലും മിനിസ്റ്റേഡിയം അനുവദിക്കുന്നതിൻ്റെ ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്തിൽ ചിറ്റയം ഗോപകുമാറിൻ്റെ മണ്ഡല ആസ്തി വികസനഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപയും സ്പോർട്ട് വകുപ്പിൻ്റെ അമ്പത് ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപാ വിനിയോഗിച്ച് നിർമ്മിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയത്തിൻ്റെ നിർമ്മാണോത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ചിറ്റയം.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഫുട്ട് ബാൾ താരം കെ.ടി. ചാക്കോ മുഖ്യ അതിഥിയായി. വൈ: പ്രസിഡൻ്റ് എസ്. രാധാകൃഷ്ണൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു ദിലീപ്, മണിയമമ മോഹൻ, നെൽസൺ ജോയ്സ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റന്മാരായ എ.ആർ. അജീഷ് കുമാർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) ഏപ്രില്‍ 11 ന് രാവിലെ 8 മണി മുതല്‍ 15 ന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....

കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് : ക്യാംപസിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും ഇടത് സംഘടനകളും തമ്മിൽ തർക്കം.വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സർവ്വകലാശാല ഗേറ്റിൽ സംഘർഷമുണ്ടായി. സർവകലാശാലയിൽനിന്ന്...

കാണാതായി

- Advertisment -

Most Popular

- Advertisement -