Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsപണിമുടക്കില്‍ പങ്കെടുക്കുന്ന...

പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശബളം നഷ്ടമാകും

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ ശബളം  നഷ്ടമാകും. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഇടത് മുന്നണി ഭരിക്കുന്ന കേരളത്തില്‍ സി ഐ ടി യു ഉള്‍പ്പെടെ പങ്കെടുക്കുന്ന പണിമുടക്കില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുമോ എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നു.

എന്നാല്‍ കോടതി ഉത്തരവുളളതിനാല്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ജോലിക്കെത്തുന്നവരെ തടയരുതെന്ന നിര്‍ദ്ദേശവമുണ്ട്. ദേശീയ പണിമുടക്കെന്ന പേരില്‍ കേരളത്തില്‍ സി ഐ ടി യു, ഐ എന്‍ ടി യു സി സംഘടനകള്‍ വെവ്വേറെയാണ് പണിമുടക്കുന്നത്. കേരള എന്‍ ജി ഒ അസോസിയേഷന്‍ പണിമുടക്കില്‍ പങ്കെടുക്കും.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയും, കോണ്‍ഗ്രസ് അധ്യാപക സംഘടനയും പണിമുടക്കില്‍ പങ്കെടുക്കില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദീപക്കിന്റെ മരണം : ഷിംജിതക്ക് ജാമ്യമില്ല, റിമാന്‍ഡിൽ തുടരും

കോഴിക്കോട് : ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ഷിംജിത മുസ്തഫ(35)യുടെ ജാമ്യാപേക്ഷ കോടതി തളളി. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്...

കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണം:പ്രവാസി മലയാളിക്കെതിരെ കേസെടുത്തു

വടകര:എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയുമായ കെ.കെ.ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ പ്രവാസി മലയാളിയായ കെ എം മിൻഹാജിനെതിരെ കേസെടുത്തു.10 ദിവസം മുൻപ് ശൈലജ നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്.വടകരയിലും മട്ടന്നൂരിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട് ചിത്രങ്ങൾ...
- Advertisment -

Most Popular

- Advertisement -