Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസമരങ്ങളോട് സർക്കാരിന്...

സമരങ്ങളോട് സർക്കാരിന് അസ്സഹിഷ്ണുത : വി ജെ ലാലി

ചങ്ങനാശ്ശേരി : കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാർ കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ മാടപ്പള്ളി സമര പന്തലിൽ നടത്തിയ പ്രതിക്ഷേധ സദസിന്റെ താലൂക്ക് തല ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ മിനി കെ ഫിലിപ്പ് മുഖ്യ പ്രസംഗം നടത്തി.റോസിലിൻ ഫിലിപ്പ്, മജീദ് ഖാൻ, ജോഷി കുറുക്കൻകുഴി, ഷിബു എഴെപുഞ്ചയിൽ,സേവ്യർ ജേക്കബ്, ജോജോ അലക്സ്‌,ലിസി ജോസ്,ടോജി, കളത്തിൽപറമ്പിൽ,അരവിന്ദ് വേണുഗോപാൽ, സാജൻ കോരണ്ടിത്തറ,പോത്തൻ ജോസഫ്,ബേബിച്ചൻ കട്ടക്കുഴി, എ റ്റി വര്ഗീസ്, കൃഷ്ണൻനായർ റ്റി വി, ജോസി സെബാസ്റ്റ്യൻ,ജോജി ജോസഫ്, വി സി മാത്യു,ജോമി ജോസഫ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടും :7 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ റിമാൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്തിന്റെ ഫലമായി...

ശാസ്ത്രബുദ്ധിയിൽ അധിഷ്ഠിതമാണ് ഭാഗവതം: സി എ ഹരിശങ്കർ

ആലപ്പുഴ: ശാസ്ത്രബുദ്ധിയിൽ അധിഷ്ഠിതമാണ് ഭാഗവതം അതിനെ സങ്കീർണമാക്കുകയല്ല ആചാര്യൻമാർ ചെയ്യേണ്ടതെന്ന് സി എ ഹരിശങ്കർ റാന്നി അഭിപ്രായപ്പെട്ടു. കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. ഭാഗവതത്തിന് നിരവധി വ്യാഖ്യാനങ്ങൾ...
- Advertisment -

Most Popular

- Advertisement -