തിരുവനന്തപുരം : കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നാളെ തിരുവനന്തപുരത്തെത്തും.സർക്കാർ, രാജ്ഭവൻ പ്രതിനിധികൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും. ജനുവരി രണ്ടിന് രാവിലെ 10.30 നാണ് സത്യപ്രതിജ്ഞ. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.