Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsദൈവത്തോടുള്ള നന്ദി...

ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെ: പരിശുദ്ധ കാതോലിക്ക ബാവ

പരുമല: മാനവരാശി  അനുഭവിക്കുന്നതെന്തും ദൈവദാനമാണെന്നും ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെയെന്നും  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവാ പറഞ്ഞു. ഓർത്തഡോക്സ്  സഭ നിർദ്ധനരായ യുവതികൾക്ക് നൽകുന്ന വിവാഹ ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

52 യുവതിക്കൾക്കാണ് സഹായം നൽകിയത്. വിവാഹ സഹായ സമിതി പ്രസിഡൻ്റ് യൂഹാനോൻ മാർ പോളികർപ്പോസ് അദ്ധ്യക്ഷത വഹിച്ചു. വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വിവാഹ സഹായ സമിതി കൺവീനർ എ.കെ ജോസഫ്, പരുമല സെമിനാരി മാനേജർ ഫാ.യൽദോസ് ഏലിയാസ്, ഫാ.ജോസഫ് സാമുവേൽ തറയിൽ, ഫാ.സോളു കോശി, ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, ജോൺസൺ കല്ലട, സജി മാമ്പ്രക്കുഴി, സാമുവേൽ തോമസ്, സജി ചൊവ്വള്ളൂർ, കുര്യൻ ഏബ്രഹാം, ജോൺ കെ മാത്യു, മാത്യു ജി മനോജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണം – രമേശ് ചെന്നിത്തല

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ...

ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഏപ്രിൽ 27 വരെ സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -