ദിസ്‌പൂർ : അസമിലെ കക്കോപഥാര്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്.വ്യാഴാഴ്ച രാത്രിയാണ് സൈന്യത്തിന്റെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റിന്റെ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്.പ്രദേശത്ത് കനത്ത വെടിവയ്‌പ്പും ഉണ്ടായി .ഉള്‍ഫ തീവ്രവാദികളാണ് പിന്നിലെന്നാണ് സൂചന.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആക്രമണം നടത്തിയവരെ കണ്ടെത്താനായി തിരച്ചില്‍ പുരോഗമിക്കുകയാണ്.