Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂര്‍- മണ്ണടി...

ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം  സര്‍വ്വീസ് പുനരാരംഭിച്ചു

പത്തനംതിട്ട: കോവിഡ് കാലയളവ് മുതല്‍ നിലച്ചിരുന്ന ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിച്ചു. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യപ്രകാരം ജൂലൈ മാസം ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍ ഡയറക്ടര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ച പ്രകാരമാണ് ഇന്ന് (2) മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്.

അടൂരില്‍ നിന്നും പുനരാരംഭിക്കണമെന്ന് തിരുമാനിച്ചുവെങ്കിലും ഡ്രൈവര്‍മാരുടെ അഭാവം മൂലം ഡിപ്പോയിലെ മറ്റു സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി യൂണിറ്റില്‍ നിന്നും സര്‍വീസ് പുനരാരംഭിച്ചത്.

വൈകുന്നേരം 3.10 ന് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.10 ന് മണ്ണടിയില്‍ എത്തിച്ചേരുന്നതും തിരികെ രാവിലെ 5.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 11:50 ന് ഗുരുവായൂരില്‍ തിരിച്ചെത്തുന്നത് പ്രകാരമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഞ്ജയ് മൽഹോത്ര റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണര്‍

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിക്കും .ഡിസംബർ 11 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിലെ ​ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ...

കുട്ടനാട് താലൂക്കിലെ തലവടി,  മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: വെള്ളപ്പൊക്കം  നിൽക്കുന്നതിനാൽ കുട്ടനാട് താലൂക്കിലെ തലവടി,  മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി നൽകി  ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
- Advertisment -

Most Popular

- Advertisement -