Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപീഡനപരാതി: പുറത്താക്കിയ...

പീഡനപരാതി: പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപി എം തിരിച്ചെടുത്തു

പത്തനംതിട്ട: പീഡനപരാതിയെ തുടര്‍ന്ന് പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപി എം തിരിച്ചെടുത്തു .തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. സി. സജിമോനെ ആണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. സജിമോനെ പുറത്താക്കിയ നടപടി കണ്‍ട്രോള്‍ കമ്മീഷന്‍ റദ്ദ് ചെയ്തു. ഒരു വര്‍ഷത്തേക്കായിരുന്നു സജിമോനെ പാര്‍ട്ടി പുറത്താക്കിയത്. ഒരു വിഷയത്തില്‍ രണ്ട് നടപടി വേണ്ട എന്ന കണ്‍ട്രോള്‍ കമ്മീഷന്റെ തീരുമാനെത്തെ തുടർന്നാണ് സജിമോനെ ഇപ്പോൾ തിരിച്ചെടുക്കാൻ തീരുമാനിച്ചത്.

വിവാഹിതയായ വീട്ടമ്മെയെ 2018 ൽ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയതിലും സജിമോന്‍ പ്രതിയാണ്. വനിതാ നേതാവിന് ലഹരി നല്‍കി നഗ്നവീഡിയോ ചിത്രീകരിച്ചെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്.

കെ കെ ശൈലജയുള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. ഈ നടപടിയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ഇപ്പോൾ റദ്ദാക്കിയത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യർഥിനിയെ പീഡിപ്പിച്ചു : കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : ​ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സർവകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ധ്യാപക ചേംബറിലും ലോഡ്ജിലും...

തിരുവല്ലയിൽ മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ മുത്തൂരുള്ള സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറെ മദ്യപിച്ച ശേഷം സ്കൂൾ വാഹനം ഓടിച്ചതിന് തിരുവല്ല പോലീസ് പിടികൂടി. കോഴിക്കോട് കോടഞ്ചേരി മുറം പാത്തി മുളഞ്ഞിത്രപ്പേൽ വീട്ടിൽ ബിബിൻ ബേബി (...
- Advertisment -

Most Popular

- Advertisement -