Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി

തിരുവല്ല : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി , ആറ്റുവാലി, അടുമ്പടം , മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി. മണിമലയാറ്റിൽ നിന്നും വെള്ളം നേരിട്ട് കയറുന്ന പ്രദേശങ്ങളാണ് ഇത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് വീടുകളുടെ ഉള്ളിലേക്ക് അടക്കം വെള്ളം ഇരച്ചെത്തിയത്.

തിരുമൂലപുരം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് 24 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. പുലർച്ചെ വരെ പെയ്തിരുന്ന മഴയ്ക്ക് രാവിലെയുടെ അല്പം ശമനം ഉണ്ടായിട്ടുണ്ട്. എങ്കിലും പ്രദേശത്തുകൂടി ഒഴുകുന്ന മണിമല പമ്പ നദികളുടെ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്. ഇരുവള്ളി പറ, കുറ്റൂർ റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറി തുടർന്ന് ഈ റോഡുകളിലൂടെ  ഉള്ള ഗതാഗതം നിലച്ചു കിടക്കുകയാണ്. പ്രദേശത്തെ വെള്ളം കയറിയ വീടുകളിൽ നിന്നും കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

കടപ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വരമ്പിനകത്ത് മാലി ഭാഗത്തെ 15 ഓളം വീടുകളിലും വെൺപാലയിൽ പത്തോളം വീടുകളിൽ  വെള്ളം കയറി.  ഈ വീടുകളിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതായി വാർഡ് മെമ്പർ സൂസമ്മ പൗലോസ് പറഞ്ഞു. അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെടുന്ന പെരിങ്ങര, കടപ്ര , നിരണം, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു : 60% വരെ ഇളവ്

തിരുവനന്തപുരം : കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറച്ചു .60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്.81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും...

തിരുവനന്തപുരത്ത്‌ സ്കൂൾ, കോളേജ് കുട്ടികൾക്കായി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ഡേ റൈഡ്

തിരുവനന്തപുരം : കെഎസ്ആർടിസി സ്കൂൾ, കോളേജ് കുട്ടികൾക്കായി ഡബിൾ ഡെക്കർ ഡേ റൈഡ് നഗര സവാരി ഒരുക്കുന്നു. തലസ്ഥാന നഗരത്തിൻ്റെ രസകരവും വിഞ്ജാനപരവും മറക്കാനാവാത്ത കാഴ്ചകളും നിറഞ്ഞ ഒരു ദിവസം കുട്ടികൾക്ക് ഇതിലൂടെ...
- Advertisment -

Most Popular

- Advertisement -