ശബരിമല : കനത്ത മഴയെ തുടർന്നു സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. കോടമഞ്ഞും മഴയും തുടരുന്ന സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് വനം വകുപ്പിന്റെ തീരുമാനം .സത്രത്തില്‍ എത്തിയിരുന്ന ഭക്തരെ പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസ്സ് തയ്യാറാക്കി പമ്പയിലെത്തിച്ചു.കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം.