Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ:എല്ലാ...

കനത്ത മഴ:എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത്‌ ഇന്നു തീവ്രമഴയ്ക്കു സാധ്യത. എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഏന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടാണ്.

തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്തമണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽപോകരുതെന്ന നിർദേശമുണ്ട്.

കനത്ത മഴയിൽ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി.ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി.കണ്ണൂരിൽ കീഴല്ലൂർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം നേതൃയോഗം

തിരുവല്ല : കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജക മണ്ഡലം നേതൃയോഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന...

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി

തിരുവനന്തപുരം :ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു...
- Advertisment -

Most Popular

- Advertisement -