ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ ഒൻപതു യാത്രക്കാരും മരിച്ചു.ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികൂല കാലാവസ്ഥ കാരണം അപകടം നടന്ന് 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താൻ സാധിച്ചത് .തുർക്കിയുടെ ഡ്രോൺ സംഘമാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്.3 ഹെലികോപ്റ്ററുകളായിരുന്നു പ്രസിഡന്റിന്റെ യാത്രാ സംഘത്തിലുണ്ടായിരുന്നത്.രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തി.