Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  നൽകിയ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി.

നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ അപ്പീലിൽ വാദം കേട്ട ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിഷയത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് കോടതി ആരാഞ്ഞു. സിബിഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങൾ കാണുന്നില്ല. എസ്‌ഐടിയിലെ ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തിൽ പിഴവുകളില്ലല്ലോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സിബിഐ ഉൾപ്പടെയുള്ള എല്ലാ അന്വേഷണ ഏജൻസികളും സർക്കാരിന്റെ കീഴിലാണ്. എസ്‌ഐടി അന്വേഷണം പൂർത്തിയായ ശേഷവും സിബിഐ അന്വേഷണം ആകാമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു.

സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയിൽ നിയോഗിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ വാദം.

നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ്‌ഐടിയെ മാറ്റേണ്ടതില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി : പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി : പെരുവന്താനം പൊലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ സിവിൽ പൊലീസ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും വെടിപൊട്ടി. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ സിപിഒ മോളൈസ് മൈക്കിളിന്റെ കയ്യിൽ ഇരുന്ന തോക്കിൽ നിന്നാണ് വെടിപൊട്ടിയത്....

വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയെത്തി

ന്യൂഡൽഹി : പഞ്ചരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി .എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തി‌ൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി...
- Advertisment -

Most Popular

- Advertisement -