Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiശബരിമലയിലെ ഡോളി...

ശബരിമലയിലെ ഡോളി സമരത്തെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ ഡോളി സമരത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി .ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപേ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയിൽ പ്രീ പെയ്ഡ് ഡോളി സർ‍വീസ് തുടങ്ങിയതിൽ പ്രതിഷേധിച്ചാണ് ഡോളി തൊഴിലാളികൾ ഇന്നലെ പണിമുടക്ക് നടത്തിയത്. തുടർന്ന് ചർച്ച നടത്താമെന്ന എഡിഎം ഉറപ്പ് നൽകിയതോടെയാണ്‌ സമരം പിൻവലിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ഉരുൾപൊട്ടൽ: ദുരന്ത ബാധിതർക്ക് നിത്യോപയോഗ സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള യാത്ര പുറപ്പെട്ടു

പത്തനംതിട്ട : ജില്ലയിൽ നിന്ന് വയനാട്ടിലെ ദുരന്ത ബാധിതർക്കു വേണ്ടി നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും അടങ്ങിയ വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് പുറപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി...

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വെള്ളം കയറി

എടത്വ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് വെള്ളം കയറി. ഈ റൂട്ടിലൂടെയുള്ള കെഎസ്ആര്‍റ്റിസി സര്‍വീസ് നിര്‍ത്തിവച്ചിട്ടില്ല. നീരേറ്റുപുറം-മുട്ടാര്‍-കിടങ്ങറ, മിത്രക്കരി-മുട്ടാര്‍, എടത്വ-കളങ്ങര-വേഴപ്ര, എടത്വ-തായങ്കരി- കൊടുപ്പുന്ന എന്നീ റോഡുകളിലെ കെഎസ്ആര്‍റ്റിസി സര്‍വീസ് നിര്‍ത്തിവച്ചു.  കുട്ടനാട്-...
- Advertisment -

Most Popular

- Advertisement -