കൊച്ചി : മുനമ്പം അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും നിലവിൽ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലുമുളള സാഹചര്യത്തിൽ ജുഡീഷ്യൽ കമ്മീഷന് ഇടപെടാൻ അവകാശമില്ലെന്നും വ്യക്തമാക്കികൊണ്ടാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് കമ്മിഷനെ നിയമിച്ചതെന്നും കമ്മിഷന് ജുഡീഷ്യൽ അധികാരങ്ങളില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.കേസ് വേനലവധിക്ക് ശേഷം ജൂണ്‍ 16ന് കോടതി വീണ്ടും പരിഗണിക്കും.